റെസ്റ്റോറന്റ് സ്റ്റൈല്‍ ചില്ലി ചീസ് നാൻ ഇനി വീട്ടിലും തയ്യാറാക്കാം; ട്രൈ ചെയ്തു നോക്കൂ: റെസിപ്പി ഇതാ 

Spread the love

വീട്ടില്‍ റെസ്റ്റോറന്റ് സ്റ്റൈലില്‍ ചില്ലി ചീസ് നാൻ തയ്യാറാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന ധാരണ പലർക്കും ഉണ്ട്. എന്നാല്‍ ഒരു സാധാരണ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച്‌ വീട്ടിലും റെസ്റ്റോറന്റ് സ്റ്റൈലില്‍ ചീസ് നിറച്ച ചില്ലി നാൻ തയ്യാറാക്കാം.

video
play-sharp-fill

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം, അതിഥികള്‍ക്ക് മുന്നിലും വിളമ്പാൻ പറ്റുന്ന ഒരു മികച്ച ആപ്ഷനാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈദ – 2 കപ്പ്

തൈര് – 1/2 കപ്പ്

പഞ്ചസാര – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂണ്‍

എണ്ണ – 2 ടേബിള്‍സ്പൂണ്‍

ചെറുചൂടുവെള്ളം – ആവശ്യത്തിന്

ചീസ് – 1 കപ്പ്

പച്ചമുളക് അരിഞ്ഞത് – 2-3 എണ്ണം

മല്ലിയില – ആവശ്യത്തിന്

ചില്ലി ഫ്ലേക്സ് – ആവശ്യത്തിന്

നെയ്യ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ മൈദ, പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തൈരും എണ്ണയും ചേർത്ത് ഇളക്കുക. ചെറുചൂടുവെള്ളം അല്പം അല്പം ചേർത്ത് മൃദുവായ മാവ് തയ്യാറാക്കുക. മാവ് നനഞ്ഞ തുണിയില്‍ മൂടി ഏകദേശം 1 മണിക്കൂർ ചൂടുള്ള സ്ഥലത്ത് വിശ്രമിപ്പിക്കുക. മാവ് പൊങ്ങിയതിന് ശേഷം ചെറിയ ഉരുളകള്‍ എടുത്ത് ചപ്പാത്തിയുടെ വലിപ്പത്തില്‍ പരത്തി നടുവില്‍ ഗ്രേറ്റ് ചെയ്ത ചീസ്, പച്ചമുളക്, മല്ലിയില, ചില്ലി ഫ്ലേക്സ് എന്നിവ നിറച്ച്‌ വശങ്ങള്‍ സീല്‍ ചെയ്യുക. വീണ്ടും അല്പം കനം കുറയാതെ പരത്തുക. ചൂടുള്ള തവയില്‍ നാനിന്റെ ഒരു വശത്ത് ചെറിയ വെള്ളം പുരട്ടി വെക്കുക. ഒരു വശം ചെറിയ കുമിളകള്‍ വന്നാല്‍ നാനിനെ മറിച്ച്‌ മറ്റു വശവും ഗോള്‍ഡൻ നിറം വരുത്തി ചുട്ടെടുക്കുക. ചൂടോടെ ഉണ്ടാക്കിയ നാനിനു ബട്ടർ അല്ലെങ്കില്‍ നെയ്യ് പുരട്ടി ഇഷ്ടാനുസരണം കറിക്കൊപ്പം വിളമ്പുക.

ഇങ്ങനെ തയ്യാറാക്കിയ ചില്ലി ചീസ് നാൻ റെസ്റ്റോറന്റ് സ്റ്റൈലില്‍, മൃദുവും സ്വാദിഷ്ടവുമാണ്. കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച്‌ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കും.