പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നടപ്പാത തടസപ്പെടുത്തി ഫ്ലക്സ് ബോർഡുകൾ; കരമന ജയനെതിരെ കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളുടെ പേരിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് കേസെടുത്തു. പൊതുനടപ്പാത തടസപ്പെടുത്തുന്ന തരത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതാണ് കേസിന് കാരണം.

video
play-sharp-fill

പാളയം മുതൽ പുളിമൂട് ജംക്ഷൻ വരെ നിരവധി സ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് പൊതുജനങ്ങളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരമാണ് കരമന ജയനെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം കോർപ്പറേഷൻ നേരത്തെ തന്നെ ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴ ചുമത്തിയിരുന്നു. നഗരത്തിലെ പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയ്യേറി ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group