പൈപ്പ് നന്നാക്കിയ ശേഷം മൂടിയ കുഴിയിൽ വാൻ താഴ്ന്ന് വീണ്ടും പൈപ്പ് പൊട്ടി: വടയാര്‍ ഇളങ്കാവ്‌ ഗവ. യു പി സ്‌കൂളിന്‌ സമീപം ഇന്ന്‌ രാവിലെയാണ്‌ സംഭവം: നാട്ടുകാർക്ക് വീണ്ടും കുടിവെള്ളം മുടങ്ങി.

Spread the love

തലയോലപ്പറമ്പ്‌: വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായി എടുത്തകുഴിയില്‍ വാഹനം താഴ്‌ന്നു. വടയാര്‍ ഇളങ്കാവ്‌ ഗവ.
യു പി സ്‌കൂളിന്‌ സമീപം ഇന്ന്‌ രാവിലെയാണ്‌ സംഭവം. മസാലപ്പൊടികള്‍ വിതരണം നടത്തുന്ന വാനാണ്‌ റോഡരുകിലെ കുഴിയില്‍ താഴ്‌ന്നുപോയത്‌.

video
play-sharp-fill

പിന്‍ഭാഗത്തെ ടയര്‍ പൂര്‍ണ്ണമായും ഇരുന്നു പോയതിനെ തുടര്‍ന്ന്‌ ആ ഭാഗത്തെ കുടിവെള്ള പൈപ്പ്‌ വീണ്ടും പൊട്ടി വെള്ളം റോഡിലേക്കൊഴുകി. 14

കുടുംബങ്ങള്‍ക്ക്‌ ദിവസങ്ങളായി കുടിവെള്ളം എത്താത്തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ വാട്ടര്‍ അതോറിറ്റി ഇവിടെ പൊട്ടിയ പൈപ്പ്‌ മാറ്റിസ്‌ഥാപിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറ്റകുറ്റപ്പണിക്കായി എടുത്തകുഴി പൂഴി ഉപയോഗിച്ച്‌ മൂടിയിരുന്നെങ്കിലും ഉറച്ചിരുന്നില്ല. പിന്നീട്‌ മറ്റൊരു വാഹനം എത്തിച്ചാണ്‌ താഴ്‌ന്ന വാന്‍ വലിച്ച്‌ മാറ്റിയത്‌