കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് നാളെ (25/01/26) കൊടിയേറും

Spread the love

കോട്ടയം:  തീർഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് നാളെ കൊടിയേറും.

video
play-sharp-fill

മൂന്നുനോമ്പാചരണവും പുറത്ത് നമസ്കാരവും മുത്തിയമ്മയുടെ ദർശന തിരുനാളും നാളെ മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും.

തിരുനാളിന് മുന്നൊരുക്കമായി ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പിഡിഎം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷനും നടക്കുമെന്ന് വലിയപള്ളി വികാരി റവ.ഡോ. ജോൺസൺ  നീലനിരപ്പേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തു വർഷം എഡി നാലാം നൂറ്റാണ്ടിൽ രൂപീകൃതമായ വലിയപള്ളി ക്നാനായ ജനതയുടെ തലപ്പള്ളിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

പ്രധാന തിരുനാൾ 27, 28 തീയതികളിൾ ആഘോഷിക്കും. പുരാതനപ്രസിദ്ധമായ പുറത്ത് നമസ്കാരം 27ന് രാത്രിയിൽ നടക്കും. മുത്തിയമ്മയുടെ അനുഗ്രഹം തേടി മൂന്നുനോമ്പ് തിരുനാള് ദിനത്തിൽ കടുത്തുരുത്തി വലിയപള്ളിയിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുക.

പൗരാണികവും അമൂല്യവുമായ വിവിധ വസ്തുക്കളുടെ കലവറയാണ് കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി.

ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശ്, മൂന്നുനോമ്പിന്റെ രണ്ടാം ദിവസം രാത്രിയിൽ കരിങ്കൽ കുരിശിന് ചുവട്ടിൽ നടത്തുന്ന പുറത്ത് നമസ്കാരം, മരിച്ചുപോയ പൂർവികരെ  അനുസമരിച്ചുകൊണ്ട് പള്ളിയുടെ സമീപത്ത് വലിയതോടിന്റെ കരയിൽ സ്ഥിതിചെയ്യുന്ന കുരിശടിയുടെ ചുവട്ടിൽ നിന്നുകൊണ്ട് നടത്തുന്ന പ്രത്യേക പ്രാർത്ഥനകൾ  എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വലിയപള്ളിയിൽ.