കോട്ടയത്തെ കാസ്ട്രോയും ചെഗുവും ബിജെപിയിൽ: ബിജെപി നേതാക്കള്‍ ഷാള്‍ അണിയിച്ച് ഇവരെ സ്വീകരിച്ചു.

Spread the love

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയില്‍. സിപിഐ മുൻ ലോക്കല്‍ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയില്‍ ചേർന്നത്.
ബിജെപി നേതാക്കള്‍ ഷാള്‍ അണിയിച്ച് ഇവരെ സ്വീകരിച്ചു.

video
play-sharp-fill

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്‌എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കള്‍ക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകള്‍ ഇട്ടത്. ക്ലിൻ്റണ്‍ എന്നാണ് മറ്റൊരു മകൻ്റെ പേര്.

അതേസമയം, പി.എക്സ് ബാബുവിന് കാലങ്ങളായി പാർട്ടിയുമായി സഹകരണം ഉണ്ടായിരുന്നില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചു. മക്കള്‍ ആരും പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സിപിഐ തലയാഴം ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡ് നല്ലതണ്ണിയില്‍നിന്ന് മത്സരിച്ച സോണിയ ഗാന്ധിയെന്ന ബിജെപി സ്ഥാനാർഥിയും ഇത്തരത്തില്‍ പേര് കൊണ്ട് വ്യത്യസ്തയായ ആളായിരുന്നു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസ് സ്ഥാനാർഥി മഞ്ജുള രമേഷാണ് ഇവിടെ വിജയിച്ചത്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി.