
തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികള്‍ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട മുഖ്യപ്രതി വിഷ്ണുവിനെ നെയ്യാറ്റിൻകരയില്‍ നിന്ന് പൊലീസ് പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ നെയ്യാറ്റിൻകരയിലെ ഒളിവുസങ്കേതത്തില്‍ നിന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്തത്.
അപകടദിവസം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗുരുതരമായ നരഹത്യാ കുറ്റങ്ങള്‍ ചുമത്താതെ ലഘു വകുപ്പുകള്‍ മാത്രം ചുമത്തി വിട്ടയച്ചതിനെതിരെയാണ് പൊലീസിനെതിരെ വിമര്‍ശനം ശക്തമായത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയത്.
കഴിഞ്ഞ മൂന്നിന് സംസ്ഥാനപാതയിലെ പാപ്പാലയിലായിരുന്നു അപകടം. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ അമിതവേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഇരുവരും മരണപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


