
കോട്ടയം: വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. സമൂഹത്തിൻ്റെ ദുഷ്പ്രവണതകളെ തിരുത്താനും സന്മാർഗത്തിലേക്ക് നയിക്കാനും ആചാര്യന് കഴിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുകുല സമ്പ്രദായത്തിലൂടെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഋഷിവര്യന്മാരിൽ ഭൂരിപക്ഷവും ആത്മീയ ആചാര്യന്മാർ ആയിരുന്നു.
അവരാണ് ഭരണവർഗത്തിന്റെ അധികാര ദുർമേദസ് ബാധിച്ച പ്രവർത്തനങ്ങളെ തിരുത്താൻ സഹായിച്ചത്. ആധുനിക ആചാര്യന്മാരും സാമൂഹ്യ നന്മയുടെ പടയാളികൾ ആവണം – അദ്ദേഹം പറഞ്ഞു.



