
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി കടുത്ത അതൃപ്തിയില്‍.
വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നടക്കം വിട്ടുനില്‍ക്കും.
ജനുവരി 19-ന് കൊച്ചിയില്‍ നടന്ന കെ.പി.സി.സി മഹാപഞ്ചായത്ത് പരിപാടിയിലെ സംഭവ വികാസങ്ങളില്‍ തരൂർ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
താൻ അപമാനിതനായെന്ന വികാരം തരൂർ നേതാക്കളെ അറിയിച്ചു. പരിപാടിയെ കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതാക്കള്‍ നല്‍കിയിരുന്നില്ല.
സമയപരിമിതിയുണ്ടെന്നറിയിച്ച് തന്റെ പ്രസംഗം നേരത്തെയാക്കി. രാഹുല്‍ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കള്‍ക്ക് പ്രസംഗിക്കാൻ അവസരം നല്‍കിയെന്നും തന്നെ തഴഞ്ഞുവെന്നുമാണ് തരൂർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


