കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ മുതൽ സംശയം; ഇഹാനെ മുൻപും അപായപ്പെടുത്തി; ഒരു വയസ്സുക്കാരൻ്റെ മരണത്തിൽ പിതാവ് ഷിജിലിനെതിരെ നിർണായകമായി ഫൊറൻസിക് സർജന്റെ കണ്ടെത്തൽ

Spread the love

നെയ്യാറ്റിൻകര: ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഷിജിലിനെതിരെ നിർണായകമായത് ഫൊറൻസിക് സർജന്റെ കണ്ടെത്തൽ.

video
play-sharp-fill

കവളാകുളം ഐക്കരവിളാകം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനെ (അപ്പു) മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഇരുവരും പറഞ്ഞത്.

എന്നാൽ, അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് കേസന്വേഷണത്തിൽ നിർണായകമായി. കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ഇവരുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിൽ ക്ഷതമേറ്റതു സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസിനെ അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒനദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.

തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരെയും വിട്ടയച്ചെങ്കിലും ഷിജിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

നെയ്യാറ്റിൻകര സ്റ്റേഷന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ ബാലരാമപുരം എസ്എച്ചഒ വി.സൈജുനാഥ് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനെ കഴിഞ്ഞ ദിവസം നേരിൽക്കണ്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു.