
കോട്ടയം: യുകെയിൽ മലയാളി ഉറക്കത്തിനിടയിൽ ശാരീരിക ആസ്വസ്‌ഥതയെ തുടർന്ന് മരിച്ചു. ചെസ്റ്റർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ് (47) ആണ് വിട പറഞ്ഞത്.
ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം അടിയന്തിര വൈദ്യസഹായം തേടിയെങ്കിലും ജീവൻ നില നിർത്താൻ സാധിച്ചില്ല. പുലര്‍ച്ചെ നാലു മണിയോടെയാണ് മരിച്ചത്.
രണ്ടര വര്‍ഷം മുൻപാണ് സ്വകാര്യ നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഭാര്യ ലിന്‍സി ഫിലിപ്പിന് ഒപ്പം ജേക്കബ് ലിജുവും മക്കളായ റയാൻ ജോർജ് ജേക്കബ് (13), റീമാ റേച്ചൽ ജേക്കബ് (11) എന്നിവരും യുകെയിൽ എത്തുന്നത്. സന്തോഷമായി കുടുംബവുമൊത്ത് കഴിഞ്ഞു വരികെയാണ് അപ്രതീക്ഷിതമായി മരണമെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


