കുടുംബശ്രീ ‘നയിചേതന 4.0 ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല കലാജാഥയ്ക്ക് ഇന്ന് തുടക്കമാകും;പായിപ്പാട് നാലുകോടി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് സുനില കുമാരി പ്രസന്നൻ ഉദ്ഘാടനം ചെയ്യും; രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക

Spread the love

കോട്ടയം : കുടുംബശ്രീ ‘നയിചേതന 4.0 ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല കലാജാഥയ്ക്ക് ഇന്ന് തുടക്കമാകും. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക.

video
play-sharp-fill

ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുകയാണ് ലക്ഷ്യം.

പായിപ്പാട്, കോട്ടയം, പ്രവിതാനം എന്നിങ്ങനെ മൂന്നിടങ്ങളിലാണ് കലാജാഥ അവതരണം. രാവിലെ 10 ന് പായിപ്പാട് നാലുകോടി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് സുനില കുമാരി പ്രസന്നൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കലാജാഥ അവതരണം നടത്തി പ്രവിത്താനം ജംഗ്ഷനിൽ സമാപിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group