
കൊച്ചി: നിക്ഷേപ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രശസ്ത മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ പൊലിസ് കേസെടുത്തു.നടന്‍ മോഹന്‍ലാലുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഇന്‍സോമ്‌നിയ പരിപാടിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് കൊച്ചി സ്വദേശിയില്‍ നിന്നും പണം തട്ടിയത്.
35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലിസ് നടപടിയെടുത്തത്.മെന്റലിസ്റ്റ് ആദി എന്ന ആദർശാണ് കേസിലെ ഒന്നാം പ്രതി.
സംവിധായകൻ ജിസ് ജോയി കേസിൽ നാലാം പ്രതിയുമാക്കിയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ഇൻസോമ്നിയ എന്ന പ്രോഗ്രാമിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പണം തട്ടിയെടുത്തു എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താന്‍ ഷോയുടെ സംവിധായകന്‍ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു കരാറും ഇയാളുമായി ഉണ്ടാക്കിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ പരാതിയാണെന്നും ജിസ് ജോയ് പ്രതികരിച്ചു. തന്റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ നിയമസഹായം തേടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.



