പാവയ്ക്ക കൊണ്ട് ഉണ്ടാക്കിയ ചായ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ; റെസിപ്പി ഇതാ…

Spread the love

കോട്ടയം: പാവയ്ക്ക കൊണ്ടുണ്ടാക്കുന്ന ചായ അറിയുമോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ?. എങ്ങനെയാണ് പാവയ്ക്ക ചായ ഉണ്ടാക്കുന്നത്, നോക്കാം

video
play-sharp-fill

ചേരുവകള്‍

ഉണങ്ങിയതോ അല്ലെങ്കില്‍ പുതുതായി മുറിച്ചെടുത്തതോ ആയ പാവയ്ക്ക കഷ്ണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളളം

തേൻ (ആവശ്യമെങ്കില്‍)

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമെടുത്ത് തിളപ്പിക്കുക. അതിലേക്ക് ഉണക്കികവച്ചതോ അല്ലാത്തയോ ആയ പാവയ്ക്ക കഷ്ണങ്ങള്‍ ഇടുക. മീഡിയം ഫ്ലെയിമില്‍ ഒരു 10 മിനുട്ട് വെള്ളം തിളയ്ക്കാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പാവയ്ക്കയിലെ പോഷകങ്ങള്‍ വെള്ളത്തില്‍ ചേരും. ശേഷം പാത്രം മാറ്റിവയ്ക്കുക . പാവയ്ക്ക കഷ്ണങ്ങള്‍ കുറച്ച്‌ സമയം വെള്ളത്തില്‍ കൂടെ കിടക്കുന്നതാണ് നല്ലത്. പിന്നീട് വെള്ളം അരിച്ചെടുത്ത് പാത്രത്തിലോ കപ്പിലോ ഒഴിച്ചുവയ്ക്കുക. ആവശ്യമെങ്കില്‍ തേനോ മറ്റ് മധുരമോ ചേർക്കുക. ചായ റെഡി. ഇനി നിങ്ങള്‍ മധുരം കഴിക്കാത്തവരാണെങ്കില്‍ മധുരം ചേർക്കേണ്ടതില്ല.