വീട്ടുമുറ്റത്ത് നിന്ന് കാല്‍വഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; ഒടുവിൽ രണ്ട് പേർക്കും രക്ഷകരായി ഫയർഫോഴ്സ്

Spread the love

തിരുവനന്തപുരം: കിണറ്റില്‍ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയല്‍വാസിയേയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

video
play-sharp-fill

കടയ്ക്കാവൂർ പഞ്ചായത്തില്‍ തിനവിള അപ്പൂപ്പൻ നടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും സംസാരിച്ച സുനി എന്ന യുവാവാണ് കാല്‍വഴുതി കിണറ്റില്‍ വീണത്.

30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്. വിവരമറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ ചിലർ ഫയർഫോഴ്സിനെ വിളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്‌ ആറ്റിങ്ങല്‍ അഗ്നി രക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ ഫയർ ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഇതിനിടെയാണ് സുനിയെ രക്ഷപെടുത്താൻ അയല്‍വാസിയായ യുവാവും കിണറ്റിലിറങ്ങിയത്. ഇദ്ദേഹവും കിണരില്‍ അകപ്പെട്ടു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നെറ്റും റോപ്പും ഉള്‍പ്പടെ കിണറ്റിലേക്കിറക്കി ഇരുവരേയും കരക്കെത്തിച്ചു.

കിണറിന്‍റെ ആള്‍മറ ചെറുതായതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീഴ്ചയില്‍ കൈക്ക് പരിക്കേറ്റ സുനിയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസില്‍ വലിയകുന്ന് ഗവണ്‍മെൻ്റ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.