
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 165 റണ്‍സിന് അവസാനിച്ചു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സർവാശീഷ് സിങ്ങിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ ആദ്യ ദിവസം കളി നിർത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മികച്ച കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാൻ കഴിയാത്തത് തിരിച്ചടിയായി. 11 റണ്‍സെടുത്ത ഓപ്പണർ കൃഷ്ണ നാരായണിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് രോഹൻ നായരും വരുണ്‍ നായനാരും ചേർന്ന് രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ 10 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ഇരുവരും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. വരുണ്‍ 32 റണ്‍സും രോഹൻ 24 റണ്‍സുമാണ് നേടിയത്.



