
പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോൾ ക്ലബ് പാലായിലെ അൽഫോൻസ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന 50ാമത് കേരള സംസ്ഥാന ജൂനിയർ പുരുഷ, വനിതാ ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ കോട്ടയത്തിന് വിജയം.
വനിതാ വിഭാഗ മത്സരത്തിൽ 39-39 തുല്യത പാലിച്ച ശേഷം എക്സ്ട്രാ സമയത്തേക്കു നീണ്ട മത്സരത്തിലാണ് കോട്ടയം മലപ്പുറത്തെ പരാജയപ്പെടുത്തിയത്(45-42). പൂൾ ഡിയിലെ ആദ്യ വിജയമാണിത്.
മറ്റൊരു വനിതാ മത്സരത്തിൽ ആലപ്പുഴ പത്തനംതിട്ടയെ (75-42) പരാജയപ്പെടുത്തിയപ്പോൾ തൃശൂർ വയനാടിനെ (70-32) പരാജയപ്പെടുത്തി. ആൺകുട്ടികളുടെ ലീഗ് മത്സരത്തിൽ കൊല്ലം (65-38) നു പത്തനംതിട്ടയെയും പരാജയപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെയാണ് മത്സരം നടത്തുന്നത്.



