
കോട്ടയം : കേരളത്തിൽ നിന്ന് പുതിയതായി ആരംഭിച്ച തിരുവനന്തപുരം – ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിനെ വിദ്യാർത്ഥികളും, യാത്രക്കാരും ഹാരമണിയിച്ചും പൂക്കൾ വിതറിയും കോട്ടയം റെയിൽവേ സ്റ്റേഷനിൽ വരവേറ്റു.
ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ നേതൃത്വം നൽകി. കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, സെൻട്രൽ ട്രാവൻകൂർ റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ,സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ് എന്നിവരും പങ്കെടുത്തു.


