വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും;തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക;കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

video
play-sharp-fill

മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യതിഥിയാവും.

മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ വി.വി.രാജേഷ്, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എം.എൽ.എമാരാരായ എം.വിൻസെന്റ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ജോയി, ഒ.എസ്.അംബിക, വി.ശശി, ഡി.കെ.മുരളി, കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, കെ.ആൻസലൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ.കൗശിഗൻ,

കേന്ദ്ര തുറമുഖ സെക്രട്ടറി വിജയ് കുമാർ, അദാനി പോർട്സ് ഡയറക്ടർ അശ്വനി ഗുപ്ത, വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള തുടങ്ങിയവർ പങ്കെടുക്കും.