ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു; എള്ളിന്റെ അത്ഭുതഗുണങ്ങള്‍ അറിയാം…!

Spread the love

കോട്ടയം: പോഷക സമ്പന്നമായ എള്ളിന് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. മുടിയുടെ വളർച്ചയ്ക്കും ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും എള്ള് സഹായിക്കുന്നു.

video
play-sharp-fill

കറുത്ത എള്ള് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള തലമുടിക്കും അകാലനര തടയാനും സഹായിക്കും.

കറുത്ത എള്ളില്‍ കാല്‍സ്യവും മഗ്നീഷ്യവും ധാരാളമുണ്ട്. ശരീരത്തെ പുഷ്ടിപ്പെടുത്താൻ ഇത് സഹായിക്കും. എല്ലിന്റെ സാന്ദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവർക്ക് എള്ള് ഏറെ നല്ലതാണ്. ആർത്തവവിരാമം മൂലമുള്ള ഹോർമോണ്‍ വ്യതിയാനങ്ങള്‍ മൂലം എല്ലിന്റെ സാന്ദ്രത കുറഞ്ഞവർക്കും എള്ള് ഗുണം ചെയ്യും. സെസാമിൻ, സെസാമോള്‍, സെസാമോലിൻ തുടങ്ങിയവ ബയോ ആക്ടീവ് പ്ലാന്റ് കെമിക്കലുകള്‍ കറുത്ത എള്ളിലുണ്ട്. ആർത്തവ വിരാമശേഷമുള്ള ഓസ്റ്റിയോപോറോസിസ്, പോഷകങ്ങളുടെ അഭാവം മൂലം ഇന്ത്യയിലെ സ്ത്രീകളില്‍ സാധാരണമാണ്. ആർത്തവവിരാമശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം തുടങ്ങിയ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകറ്റാൻ എള്ള് സഹായിക്കും. എള്ളുണ്ട പോലുള്ള നാടൻ ഭക്ഷണങ്ങള്‍ പോഷകങ്ങള്‍, പ്രത്യേകിച്ച്‌ കാത്സ്യം ധാരാളം അടങ്ങിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോഷകങ്ങള്‍ ധാരാളം അടങ്ങിയ കറുത്ത എള്ള് മുടി വളർച്ചയ്ക്കും ചർമം തിളങ്ങാനും സഹായിക്കും. കറുത്ത എള്ളിലടങ്ങിയ ചില ബയോ ആക്ടീവ് സംയുക്തങ്ങള്‍ മുടി കറുക്കാൻ സഹായിക്കും. എള്ളില്‍ നിന്നെടുക്കുന്ന എള്ളെണ്ണയ്ക്ക് മോയ്സ്ചറൈസിങ് ഗുണങ്ങളുണ്ട്. ചർമം മൃദുവാക്കാനും ഇത് സഹായിക്കും. ചർമ സംരക്ഷണത്തിന് എള്ള് ഏറെ ഗുണം ചെയ്യും. കാലുകള്‍ വിണ്ടു കീറുന്നതിനും എള്ള് പരിഹാരമേകും. എള്ളിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍, ചർമകോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്നുള്ള നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. സസ്യ സംയുക്തങ്ങളും ഫൈറ്റോസ്റ്റിറോളുകളുമാണ് സംരക്ഷണമേകുന്നത്. കറുത്ത എള്ളിലടങ്ങിയ ബി വൈറ്റമിനുകളും സിങ്കും ചർമത്തെ ആരോഗ്യമുള്ളതാക്കും.