സഞ്ജു എഫക്റ്റ്…! തിരുവനന്തപുരം ട്വന്റി 20ക്കുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു; മത്സരം ജനുവരി 31ന്

Spread the love

തിരുവനന്തപുരം: ഇന്ത്യ – ന്യൂസിലാന്‍ഡ് ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു.

video
play-sharp-fill

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (ദി സ്‌പോര്‍ട്‌സ് ഹബ്) ആണ് അഞ്ചാം മത്സരത്തിന്റെ വേദി. ജനുവരി 31ന് ആണ് തിരുവനന്തപുരത്തെ മത്സരം.

ടിക്കറ്റ് വില്‍പ്പന ആരംഭിച്ച്‌ ആദ്യ മിനിറ്റ് മുതല്‍ തന്നെ ആവശ്യക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ടിക്കറ്റ് ബുക്കിംഗ് ആപ്പായ ടിക്കറ്റ്ജീനി വഴിയായിരുന്നു പൊതുജനങ്ങള്‍ക്കുള്ള ബുക്കിംഗ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നുവെന്നാണ് ആപ്പില്‍ ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ കാണിക്കുന്നത്. ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് മുന്നോടിയായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.

ആ മത്സരത്തിനൊഴികെ തിരുവനന്തപുരം വേദിയായ എല്ലാ മത്സരങ്ങളും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റ് പോയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി 2015ല്‍ അരങ്ങേറിയെങ്കിലും സൂപ്പര്‍താരം സഞ്ജു സാംസണ്‍ ആദ്യമായി സ്വന്തം നാടായ തിരുവനന്തപുരത്ത് കളിക്കുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.