ഇന്ത്യയുടെ 16-ാമത് സെൻസസ് 2027; കേരളത്തിൽ കണക്കെടുപ്പ് ജൂലൈയിൽ;രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക

Spread the love

തിരുവനന്തപുരം: ഇന്ത്യയുടെ 16-ാമത് സെൻസസ് ആയ 2027ലെ സെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും. ജൂലൈ ഒന്ന് മുതൽ 31വരെ സെൻസസ് നടക്കുമെന്ന് അറിയിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

video
play-sharp-fill

കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ സെൻസസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്.

രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2027 മാർച്ച് 1, ആണ് സെൻസസിന്റ റഫറൻസ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ2026 ഒക്ടോബർ 1 ആണ് റഫറൻസ് തിയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കും.

2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും.

രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാർഡ് തല ഡാറ്റ നൽകുകയും ചെയ്യുന്നു.

1948 ലെ സെൻസസ് നിയമവും 1990 ലെ സെൻസസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്.