വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങള്‍ കണ്ടെത്തി

Spread the love

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികള്‍ മുങ്ങി മരിച്ചു.

video
play-sharp-fill

കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖില്‍ (16), ഗോകുല്‍ (16) എന്നിവരാണ് മരിച്ചത്.

മേലാറ്റിങ്ങല്‍ ഉദിയറ കടവില്‍ കളിക്കാനിറങ്ങിയ നാലു പേരില്‍ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങല്‍ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നദിയില്‍ ഫയർഫോഴ്സ് നടത്തിയ തിരച്ചിലില്‍ ആദ്യം നിഖിലിന്‍റെയും രണ്ടാമത് ഗോകുലിന്‍റെയും മൃതദേഹങ്ങള്‍ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.

നല്ല ആഴമുള്ള ഭാഗത്തായിരുന്നു കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.