‘ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാത്തവരില്ലേ, ഞാന്‍ അങ്ങനല്ല’; മാണി സി. കാപ്പനെ ട്രോളി ജോസ് കെ. മാണി

Spread the love

കോട്ടയം:  ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാത്തവരില്ലേ ഇവിടെ.ഞാന്‍ അങ്ങനല്ല. മാണി സി. കാപ്പൻ എം.എല്‍.എയെ ട്രോളി ജോസ് കെ. മണി. എം.പി.

video
play-sharp-fill

രാജ്യസഭയില്‍ പോകേണ്ടതിനാല്‍ എല്‍.ഡി.എഫ് മധ്യമേഖലാ ജാഥയില്‍ രണ്ടു ദിവസം താന്‍ ഉണ്ടാകില്ലെന്ന്.

അന്നു താന്‍ വിട്ടു നിന്നു എന്നു പറഞ്ഞു നിങ്ങള്‍ വാര്‍ത്ത കൊടുക്കരുതെന്നും മാധ്യമങ്ങളെ ജോസ് കെ. മാണി ട്രോളി. രാജ്യസഭയില്‍ നിര്‍ണായക ചര്‍ച്ച നടക്കുന്ന സമയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ അതില്‍ കൃത്യമായി പങ്കെടുക്കുന്ന ആളാണ്. അല്ലാത ഇവിടെയുള്ള ചിലരെ പോലെ ബജറ്റ് സമ്മളത്തില്‍ പോലും പങ്കെടുത്തായാളല്ലെന്ന്.

ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ പാലായിലെ ഉദ്ഘാടന ചടങ്ങില്‍ തിരികൊളുത്തി നടന്നത് മാണി സി. കാപ്പന്‍ എം.എല്‍.എയാണെന്നത് മറന്നിട്ടില്ലെന്നത് പാലാക്കാര്‍ പറയുന്നു.

ഇതോടൊപ്പം നിയമസഭയില്‍ തനിക്ക് സംസാരിക്കാനുള്ള സമയം മറ്റുള്ളവര്‍ക്കു ദാനം കൊടുത്തതും മാണി സി. കാപ്പനാണ്. പാലാക്കാരുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പനെ ജയിപ്പിച്ചു വിട്ടത്.

എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ പല ദിവസങ്ങളിലും ഹാജരാവാതെയും പാലാക്കാരുടെ പ്രശ്‌നങ്ങള്‍ നിയസഭയില്‍ ഉന്നയിക്കാതെയും മാണി സി. കാപ്പന്‍ പരാജയമായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷം ആയി പാലായില്‍ മാണി സി കാപ്പന്‍ എം.എല്‍.എയാണ്.