‘തന്റെ സ്വന്തം നാടായ പാലായില്‍ വലിയ വിജയപ്രതീക്ഷയുണ്ട്, പി.സി ജോര്‍ജ് വരികയാണെങ്കില്‍ വഴിമാറാനും തയ്യാര്‍’; പാലായിൽ മത്സരിക്കാനൊരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്

Spread the love

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്.

video
play-sharp-fill

മണ്ഡലത്തിന്റെ ചുമതല പാർട്ടി തന്നെ ഏല്‍പ്പിച്ചതായും തന്റെ സ്വന്തം നാടായ പാലായില്‍ വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു വികസനവും വിശ്വാസവും മുൻനിർത്തിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഷോണ്‍ ജോർജ് വ്യക്തമാക്കി.

അച്ഛൻ പി സി ജോർജും താനും ഒന്നിച്ചു മത്സരിക്കില്ലെന്നും ഷോണ്‍ വ്യക്തമാക്കി. രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോണ്‍ പറഞ്ഞത്. പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാല്‍ താൻ മാറിനില്‍ക്കാൻ തയ്യാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയ സാധ്യത പി സി ജോർജിന് ആണ് എങ്കില്‍ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാള്‍ സ്ഥാനാർഥി അയാല്‍ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും എന്നും ഷോണ്‍ വ്യക്തമാക്കി.

“പാർട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാർട്ടി പറഞ്ഞാല്‍ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായില്‍ പ്രതീക്ഷിക്കുന്നു. വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറയും” ഷോണ്‍ ജോർജ് പ്രതികരിച്ചു