“എൻഡിഎയില്‍ ചേര്‍ന്നത് സാബു ജേക്കബിന്റെ മാത്രം തീരുമാനം; ഇതിനെക്കുറിച്ച്‌ മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകരിൽ ചിലർ”; ട്വന്റി 20 പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചനകള്‍

Spread the love

കൊച്ചി: ട്വന്റി 20യുടെ എൻഡിഎ പ്രവേശന തീരുമാനം പാർട്ടിക്കുള്ളില്‍ തന്നെ കടുത്ത ഭിന്നതകള്‍ക്ക് വഴിവെക്കുന്നു.

video
play-sharp-fill

ബിജെപി നേതൃത്വത്തിലുള്ള മുന്നണിയിലേക്കുള്ള നീക്കം അധ്യക്ഷൻ സാബു എം. ജേക്കബ് ഏകപക്ഷീയമായി എടുത്തതാണെന്ന ആരോപണമാണ് ശക്തമാകുന്നത്. പാർട്ടി പ്രവർത്തകരില്‍ പലർക്കും ഈ തീരുമാനത്തെക്കുറിച്ച്‌ മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് നേതാക്കളും അംഗങ്ങളും തന്നെ സമ്മതിക്കുന്നു.

പൊതുജനങ്ങള്‍ക്കുമുന്നില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച ജനപ്രതിനിധികളില്‍ ഒരു വിഭാഗം സാബു ജേക്കബിന്റെ നിലപാടില്‍ അതൃപ്തരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയിലെ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തിന് പിന്തുണ നല്‍കുന്ന രണ്ട് ട്വന്റി 20 അംഗങ്ങള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന നിലപാടിലാണ് ഇവർ.