താന്നിക്കപ്പടി- എരുത്തുപുഴ റോഡിലെ വാഴുങ്കൽ പാലം അപകടാവസ്ഥയിൽ;അധികാരികളെ കണ്ണു തുറക്കു;പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

Spread the love

കോട്ടയം: താന്നിക്കപ്പടി- എരുത്തുപുഴ റോഡിൽ വാഴുങ്കൽ പാലം അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

video
play-sharp-fill

തിരുവഞ്ചൂർ നീറിക്കാട് നിവാസികൾ മണർകാട് മാലം പ്രദേശത്തേക്ക് പോകാൻ ആശ്രയിച്ചിരുന്ന വഴിയിലെ പാലമാണിത്.
നൂറുക്കണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമാണ് ഈ പാലം. വാർഷിക പരീക്ഷ അടുത്തതോടെ വാഹനഗതാഗതം നിരോധിച്ചത് വിദ്യർത്ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. റേഷൻ ഗോഡൗണിലേക്ക് ലോഡുമായി വരുന്ന ഭാരവാഹനങ്ങൾ ഇതുവഴിയാണ് കടന്ന് പോവുന്നത്.

ഈ മാസം 19 മുതലാണ് ഗതാതഗതം പൂർണമായും നിരോധിച്ചത്. നിലവിൽ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂർ ജംക്‌ഷനിൽ താന്നിക്കപടി എരുത്തുപുഴ റോഡിലൂടെ വരുന്ന ചെറു വാഹനങ്ങൾ പള്ളിപ്പടിയിൽ നിന്നും വലത്തോട് തിരിഞ്ഞ് ആറാട്ടുകടവ് ഇല്ലത്തുപടി റോഡ് വഴിയാണ് കടന്നു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാരികൾ പാലം അടിയന്തരമായി പുന നിർമ്മിക്കുന്നതിന് ഉടൻ ഇടപെടണം.താന്നിക്കപ്പടി എരുത്തു പുഴ പി.ഡബ്യുഡി റോഡിലാണ് ഈ പാലം. പാലം അടച്ചത് മൂലം ബസ് സർവ്വീസും നിലച്ചിരിക്കുകയാണ്.