കോട്ടയത്ത് ചണ്ടി കലർത്തിയ കുരുമുളക് വില്പന തകൃതി;പ്രതിസന്ധിയിൽ എരിഞ്ഞ് കുരുമുളക് കർഷകർ; വിദേശ വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ സ്വീകാര്യത തകർക്കുമെന്ന് കർഷകർ

Spread the love

കോട്ടയം:കുരുമുളക് വിപണിയിൽ കൃത്രിമം നടത്തുന്നതോടെ പ്രതിസന്ധിയിലായി ജില്ലയിലെ നൂറോളം കുരുമുളക് കർഷകർ.
ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞതിനെ തുടർന്ന്, ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ കുരുമുളക് വിപണിയിൽ കൃത്രിമം വ്യാപകമായതോടെ കർഷർക്ക് ഉയർന്ന വില ലഭിക്കാനുള്ള സാഹചര്യം ഇല്ലാതായി.

video
play-sharp-fill

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം ആണ് ഇത്തവണ ഉത്പാദനം കുറഞ്ഞത്. അപ്രതീക്ഷിത മഴയാണ് വില്ലനായത്. എന്നാൽ, ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. മുൻകൂട്ടി ഓർഡർ എടുത്ത വിതരണക്കാർ മതിയായ കുരുമുളക് ലഭിക്കാത്ത സാഹചര്യം മറികടക്കാൻ കയറ്റുമതി ചെയ്യുന്ന കുരുമുളകിൽ ചണ്ടികലർത്തി വിൽപന നടത്തുന്നത് വർധിച്ചതായാണ് കർഷകരുടെ ആരോപണം.

കൊള്ളലാഭമുണ്ടാക്കാൻ പൂഴ്ത്തി വയ്പ്പ് നടത്തുന്നവർക്ക് എതിരെ കർശനപരിശോധന നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ കയറ്റുമതി ചെയ്യുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഒരുങ്ങുകയാണ് കർഷകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group