
തിരുവല്ല: ഫെബ്രുവരി അവസാനവാരം തിരുവല്ലയില്‍ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ യുവജനോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
തിരുവല്ല മാർത്തോമാ കോളേജില്‍ വ്യാഴാഴ്ച രാവിലെ നടന്ന യോഗം 5001 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർമാൻ എം.അഭിനവ് അദ്ധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ.പി.ബി സതീശ് കുമാർ, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, തഹസില്‍ദാർ ജോബിൻ കെ ജോർജ്, ഏബ്രഹാം കെ.ശാമുവേല്‍, അഡ്വ.ആർ സനല്‍കുമാർ, ബിനില്‍കുമാർ, ഡോ. ടി.കെ മാത്യു വർക്കി, ഡോ.വർഗീസ് ചെറിയാൻ, ഡോ.എസ് സുരേഷ്, കോളേജ് തോമസ് കോശി, അഡ്വ.ജെനു മാത്യു, ഷീലാ വർഗീസ്, കെ.ബാലചന്ദ്രൻ, സി.എൻ രാജേഷ്, പി.എസ് അമല്‍, ലേയ ജോണി എന്നിവർ പ്രസംഗിച്ചു.
7 ദിനരാത്രങ്ങളിലായി 91 ഇനങ്ങളിലായി സംഘടിപ്പിക്കുന്ന കലോല്‍സവത്തില്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 258 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കാല്‍ ലക്ഷത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കാനെത്തുന്നത്. ഇത്തവണ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തെ മാതൃകയാക്കിയാണ് കലോർത്സവം സംഘടിപ്പിക്കുന്നത്.



