“ട്വന്‍റി 20 എൻഡിഎയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമം; അവര്‍ വ്യാപാര സ്ഥാപനമാണ്”; മുല്ലപ്പള്ളി രാമചന്ദ്രൻ

Spread the love

കോഴിക്കോട്: സാബു എം ജേക്കബ്ബിന്‍റെ ട്വന്‍റി 20 പാര്‍ട്ടി എൻഡിയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമം ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.

video
play-sharp-fill

അവർ വ്യാപാര സ്ഥാപനമാണ്. അവർക്ക് എൻഡിഎയില്‍ ചേരുകയേ മാർഗ്ഗമുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എസ്‌എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുത്. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നിരവധി മഹാരഥന്മാർ നയിച്ച പ്രസ്ഥാനമാണ്. ജാതി മത ചിന്തകള്‍ക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ എസ് എസ് നേതൃത്വവും ഇക്കാര്യം ഓർക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എൻ എസ് എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോണ്‍ഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എൻഎസ്‌എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്.