‘ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടു’; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി ഷിംജിത; അന്വേഷണമാരംഭിച്ചതായി പൊലീസ്

Spread the love

കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കി.

video
play-sharp-fill

ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം പരാതിയെന്ന് അനുമാനിക്കാം.

ഇന്നലെ രാത്രിയാണ് പയ്യന്നൂർ പൊലീസില്‍ ഇമെയില്‍ മുഖേന പരാതി ലഭിച്ചത്. പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്, അന്നേ ദിവസം വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസില്‍ കയറുന്നു. പയ്യന്നൂർ വരെ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചു എന്നും അത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്നുമാണ്. പരാതിയില്‍ വ്യക്തിയുടെ പേര് പറയുന്നില്ല.