Spread the love

അഹമ്മദാബാദ്: വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഭാര്യയെ വെടിവെച്ച് കൊന്നു ഭർത്താവ് ജീവനൊടുക്കി.

video
play-sharp-fill

ഗുജറാത്ത് മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിംഗ് ഗോഹില്‍ ഭാര്യ രാജേശ്വരി ഗോഹില്‍ എന്നിവരാണ് മരിച്ചത്.

ലൈസൻസുള്ള റിവോള്‍വർ ഉപയോഗിച്ചായിരുന്നു യഷ്‌രാജ് ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത്.കൃത്യത്തിന് ശേഷം ഇയാള്‍ തന്നെ ആംബുലൻസിനെ വിവരമറിയിച്ചു. എന്നാല്‍ മെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണവിവരം സ്ഥിരീകരിച്ച്‌ ആംബുലൻസ് സംഘം മടങ്ങിയതിന് പിന്നാലെ, മറ്റൊരു മുറിയില്‍ പോയി യഷ്‌രാജ് സ്വയം വെടിവച്ച്‌ ജീവനൊടുക്കുകയായിരുന്നു.

തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്ന സാദ്ധ്യതയും കുടുംബാംഗങ്ങള്‍ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.