
ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടം നമ്മുടെ ഭക്ഷണമാണ്. ഈ പോഷകങ്ങളുടെ കുറവ് ദീർഘകാലം തുടരുകയാണെങ്കില്‍ അത് ശരീരത്തെ പല രീതികളിലും ബാധിക്കും.
ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുന്ന പുരുഷന്മാർ നിർബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത്. പ്രത്യേകിച്ച് പുരുഷന്മാരിലെ പ്രധാന ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റെറോണ്‍ ഹോർമോണിന്റെ ഉത്പാദനം വർധിപ്പിക്കാൻ ഈ ജ്യൂസുകള്‍ സഹായകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റോസ്റ്റെറോണ്‍ വർധിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നതിനും വന്ധ്യതയെ ചെറുക്കുന്നതിനും സഹായിക്കും. അത്തരം ആരോഗ്യകരമായ ആറു ജ്യൂസുകളെ കുറിച്ചാണ് താഴെ പറയുന്നത്. ഇവ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മാതളം ജ്യൂസ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെസ്റ്റോസ്റ്റെറോണ്‍ ഹോർമോണ്‍ ഉത്പാദനം വർധിപ്പിക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും മാതളം ഏറെ സഹായകമാണ്. ആന്റി-ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാതളം ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പൈനാപ്പിളും പുതിനയും ചേർന്ന ജ്യൂസ്
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പൈനാപ്പിള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി ഘടകങ്ങള്‍ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. പുതിന ചേർക്കുന്നത് ജ്യൂസിന് കൂടുതല്‍ ഗുണം നല്‍കും.
ബീറ്റ്റൂട്ട് ജ്യൂസ്
വൈറ്റമിനുകളും ആന്റി-ഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ടില്‍ ഡയറ്ററി നൈട്രേറ്റുകളും ധാരാളമാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ കഴിക്കുന്നത് ഏറെ ഗുണകരമാണ്.
ഓട്ട് മില്‍ക്ക്
പശുപാലിനേക്കാള്‍ വ്യത്യസ്തമായ രുചിയുള്ളതിനാല്‍ പലരും ഓട്ട് മില്‍ക്ക് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത് ടെസ്റ്റോസ്റ്റെറോണ്‍ ഹോർമോണ്‍ വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പാനീയമാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.
ഗ്രീൻ സ്മൂത്തി / വെജിറ്റബിള്‍ സ്മൂത്തി
ചീര, ബ്രൊക്കോളി, അവക്കാഡോ തുടങ്ങിയ പച്ചക്കറികള്‍ ചേർത്ത് തയ്യാറാക്കുന്ന ഗ്രീൻ സ്മൂത്തികള്‍ ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. ഇതോടൊപ്പം ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ലഭിക്കും.
ബദാം-ഈന്തപ്പഴം ഷെയ്ക്ക്
ബദാമും ഈന്തപ്പഴവും ചേർത്ത് തയ്യാറാക്കുന്ന ഷെയ്ക്ക് ടെസ്റ്റോസ്റ്റെറോണ്‍ ഹോർമോണ്‍ വർധിപ്പിക്കാൻ ഏറെ സഹായകമാണ്. ഈ രണ്ടും തന്നെ ലൈംഗികാരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളാണ്.
ഈ ജ്യൂസുകളും പാനീയങ്ങളും ശരിയായ അളവില്‍ പതിവായി ഉള്‍പ്പെടുത്തുന്നതിലൂടെ പുരുഷന്മാർക്ക് ആരോഗ്യം മെച്ചപ്പെടുത്താനും ലൈംഗികക്ഷമത വർധിപ്പിക്കാനും സാധിക്കും.



