
പാലക്കാട്: വാളയാർ വട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയായ അയൽവാസി ഒളിവിൽ. സ്കൂൾ വാനിനുള്ളിൽ ഒരുമിച്ചിരുന്ന് മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽനിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
വാളയാർ കിഴക്കേ അട്ടപ്പള്ളത്ത് സുധീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ അമല്‍ നന്ദിനാണ് പരുക്കേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസി കൂടിയായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണിക്കൃഷ്ണനെതിരെ (38) വാളയാർ പൊലീസ് കേസെടുത്തു.
മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ വാളയാർ പോലീസ് കേസെടുത്തിട്ടുള്ളത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


