കൊച്ചിയില്‍ പെപ്പര്‍സ്‌പ്രേ പ്രയോഗിച്ച്‌ കവര്‍ച്ച; കവര്‍ന്നത് ജ്വല്ലറിയിൽ മോഡലിനായി വച്ച 8000 രൂപവിലയുള്ള മാലകള്‍, പ്രതികള്‍ പിടിയില്‍

Spread the love

കൊച്ചി: കളമശ്ശേരിയിലെ ജുവലറിയില്‍ ജീവനക്കാരിക്കുനേരെ പെപ്പർസ്‌പ്രേ പ്രയോഗിച്ച്‌ മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റിൽ. മലപ്പുറം സ്വദേശികളും സഹോദരങ്ങളുമായ തോമസ്, മാത്യു എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വർണ്ണമെന്ന് കരുതി മോഡലിനായി വെച്ച 8000 രൂപ വിലയുള്ള മാലകളാണ് പ്രതികള്‍ കവര്‍ന്നത്. ജുവലറിക്കുള്ളില്‍ പ്രവേശിച്ച്‌ മോഷണം നടത്തിയത് തോമസാണ്. കൃത്യം നടത്തിയ ശേഷം ഇരുവരും ബൈക്കില്‍ പാലക്കാട്ടേക്ക് കടന്നുകളയുകയായിരുന്നു.

തോമസും മാത്യുവും സ്ഥിരമായി ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളില്‍ മോഷണം നടത്താറുണ്ടെന്നുമാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group