എന്‍.വാസുവിന് തിരിച്ചടി: ജാമ്യാപേക്ഷ തള്ളി; ദൈവത്തിന്‍റെ സ്വര്‍ണം കൊള്ളയടിച്ചത‌ല്ലേയെന്നും സുപ്രീം കോടതി

Spread the love

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

video
play-sharp-fill

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കവര്‍ച്ച നടക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്നയാളാണ് വാസു. ഹൈക്കോടതിയിലെ വാസുവിന്റെ ജാമ്യഹര്‍ജിയില്‍ എസ്‌ഐടി ശക്തമായി എതിര്‍ത്ത കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

താൻ കമ്മീഷണർ മാത്രമായിരുന്നു എന്നും അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്‍റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group