
കണ്ണൂർ: കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ കുറ്റക്കാരി എന്ന് കണ്ടെത്തിയ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി.
2020 ഫെബ്രുവരി 17ന് പുലർച്ചെ ഒന്നര വയസുകാരനായ വിയാനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലാണ് അമ്മ ശരണ്യയെ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ശരണ്യയ്ക്ക് എതിരെ ശാസ്ത്രീയ തെളിവുകള്‍ നിരത്തിക്കൊണ്ട് കൊലക്കുറ്റം പ്രോസിക്യൂഷൻ തെളിയിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. നിധിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയോ പ്രേരണാ കുറ്റങ്ങളോ തെളിയിക്കാൻ സാധിക്കാത്തതിന്റെ തുടർന്നാണ് വെറുതെ വിട്ടത്.
പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. ‘ഏറ്റവും ചെറിയ ശവപ്പെട്ടികള്‍ക്കാണ് ഭാരം കൂടുതലെ’ന്ന അത്യന്തം ഹൃദയഹാരിയായ പരാമര്‍ശവും കോടതി ശിക്ഷാവിധിയില്‍ പരാമര്‍ശിച്ചു. അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. പിഴത്തുകയായ ഒരു ലക്ഷം രൂപ കുഞ്ഞിന്റെ അച്ഛന് നല്‍കാനും കോടതി വിധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


