പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിലെ സ്വർണക്കവർച്ച; റോഡിലെ സിസിടിവി ദൃശ്യങ്ങളും ടവർ വിവരങ്ങളും ശേഖരിക്കാൻ നടപടി ആരംഭിച്ചു, അന്വേഷണത്തിന് രണ്ട് സംഘങ്ങളെ നിയോഗിച്ച് പൊലീസ്

Spread the love

കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിലെ സ്വർണക്കവർച്ച അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ്.

video
play-sharp-fill

കഴിഞ്ഞ ദിവസം തൃശൂരിലും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാങ്ങാനത്തും നടന്ന മോഷണങ്ങളുമായി പുതുപ്പള്ളിയിലെ സംഭവത്തിന് സാമ്യമുണ്ടെന്നും കണ്ടെത്തൽ.

മോഷണം നടന്ന ക്വാർട്ടേഴ്സുകളിൽ എത്തി പൊലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ഈ ഭാഗത്തെ റോഡിലെ സിസിടിവി ദൃശ്യങ്ങളും ടവർ വിവരങ്ങളും ശേഖരിക്കാൻ നടപടി ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ മോഷണത്തിലെ സമാനതകൾ കണ്ടെത്തിയതിനാൽ അന്വേഷണ സംഘത്തിൽനിന്നു ജില്ലാ പൊലീസ് വിവരം തേടി. സംസ്ഥാനത്ത് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.