ശബരിമല സ്വര്‍ണ്ണക്കൊള്ള: സഭയില്‍ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും; പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് വി ഡി സതീശൻ; നാടകീയ രംഗങ്ങള്‍

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

video
play-sharp-fill

സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് പ്രതികരണവുമായി എത്തി. ശബരിമല സ്വർണ്ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര പ്രമേയം നോട്ടീസ് നല്‍കാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു. വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച്‌ നടുത്തളത്തിലിറങ്ങി.

ഇതോടെ പ്രതിരോധിക്കാൻ ഭരണപക്ഷ എംഎല്‍എമാരും എഴുന്നേറ്റ് നിന്നു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്.