പത്താം ക്ലാസ്സ് യോഗ്യത ഉണ്ടോ?തുടക്ക ശമ്പളം 24,400 മുതൽ;സർക്കാർ ജോലി നേടാൻ സുവർണാവസരം; കേരള നിയമസഭാ സെക്രട്ടറിയേറ്റിലേക്ക് അമിനിറ്റീസ് അസിസ്റ്റന്റ് നിയമനം

Spread the love

കേരള നിയമസഭാ സെക്രട്ടറിയേറ്റിലേക്ക് അമിനിറ്റീസ് അസിസ്റ്റന്റ് (MLA ഹോസ്റ്റൽ) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

video
play-sharp-fill

തസ്തിക അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ)
കാറ്റഗറി നമ്പർ 782/2025
ശമ്പളം ₹24,400 – 55,200/-
അപേക്ഷ അവസാനിക്കുന്ന തീയതി 04.02.2026

യോഗ്യതകൾ
​വിദ്യാഭ്യാസ യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പുരുഷന്മാർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ശാരീരിക ക്ഷമത: ഉദ്യോഗാർത്ഥിക്ക് ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ഇത് ഗവൺമെന്റ് സർവീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​പ്രായപരിധി
​18 മുതൽ 36 വയസ്സ് വരെ.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്, എന്നാൽ പരമാവധി പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.

​അപേക്ഷിക്കേണ്ട വിധം
​വഴി: കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തി അപേക്ഷിക്കണം.
​ഫോട്ടോ: ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം. പുതിയ പ്രൊഫൈൽ തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.
ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല.