
ദുബായ്: പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷസാധ്യത ശക്തമാകുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്.
പസിഫിക് സമുദ്രമേഖലയില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
സൗത്ത് ചൈന കടലിലുണ്ടായിരുന്ന യുഎസ് പോർവിമാനവാഹിനിയായ യുഎസ്എസ് ഏബ്രഹാം ലിങ്കണ് ഉള്‍പ്പെടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രവേശിച്ചതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.



