
തിരുവനന്തപുരം: ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും.
27, 28 തീയതികളില്‍ ആണ് ബാക്കി ചർച്ച നടക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണനാണ് ചർച്ചയ്ക്ക് തുടക്കമിടുക.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയ ഗവർണറുടെ നടപടിക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രസംഗങ്ങളില്‍ വിമർശന സ്വഭാവത്തില്‍ ഉന്നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ചോദ്യോത്തരവേള ഉണ്ടാകില്ല.അതുകൊണ്ട് രാവിലെ ഒൻപത് മണി മുതല്‍ ശൂന്യവേളയിലേക്ക് കടക്കും. പത്തുമണിക്കാണ് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളി വിവാദം, സജി ചെറിയാന്റെ വിദ്വേഷ പ്രസംഗം എന്നിവയിലൊന്ന് അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.



