വഴിവിളക്കുകൾ കണ്ണടച്ചിട്ട്​ നാളുകൾ; ഇരുട്ടിലാണ്​ മുണ്ടക്കയം ടൗൺ; യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യം വാ​ഹ​ന​ങ്ങ​ൾ ഓ​ടു​മ്പോ​ൾ കി​ട്ടു​ന്ന വെ​ളി​ച്ച​വും ക​ട​ക​ളി​ലെ വെ​ളി​ച്ച​വും

Spread the love

മുണ്ടക്കയം : ന​ഗ​ര​ത്തി​ൽ രാ​ത്രി എ​ത്തു​ന്ന​വ​ർ റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ വെ​ളി​ച്ചം കൈ​യി​ൽ ക​രു​തേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. പ​ല ഭാ​ഗ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ടും വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയില്ല.

video
play-sharp-fill

മുണ്ടക്കയം പ്രദേശം രാത്രികാലങ്ങളിലും സജീവമാണെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ രാത്രി ബസ് കാത്തുനിൽക്കുന്ന പ്രധാനകേന്ദ്രമാണ് മുണ്ടക്കയം ടൗൺ.

യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യം വാ​ഹ​ന​ങ്ങ​ൾ ഓ​ടു​മ്പോ​ൾ കി​ട്ടു​ന്ന വെ​ളി​ച്ച​വും ക​ട​ക​ളി​ലെ വെ​ളി​ച്ച​വും മാ​ത്ര​മാ​ണ്.ശബരിമല സീസൺ കാലങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നുപോകുന്നതോടൊപ്പം കാൽനടയായി യാത്രചെയ്യുന്ന അയ്യപ്പഭക്തരും രാത്രിസമയങ്ങളിൽ ടൗണിലൂടെ സഞ്ചരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസാധ്യത വർധിക്കുന്നതായും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സാധ്യതയുമുണ്ടെന്ന വിമർശനവും ശക്തമാണ്.

രാത്രികാലങ്ങളിൽ ടൗണിലെ ഇരുട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി വഴിവിളക്കുകൾ പുനഃസ്ഥാപിക്കാനും പ്രവർത്തനക്ഷമമാക്കാനും പുതിയ ഭരണസമിതി ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.