ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യക്കുള്ള ശിക്ഷാവിധി ഇന്ന്

Spread the love

കണ്ണൂർ: കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ കുറ്റക്കാരി എന്ന് കണ്ടെത്തിയ അമ്മയ്ക്കുള്ള ശിക്ഷാവിധി ഇന്ന്.

video
play-sharp-fill

ശരണ്യയും ആണ്‍ സുഹൃത്തും ഒന്നിച്ച്‌ താമസിക്കാനാണ് കുഞ്ഞിനെ കൊന്നതെന്ന് കേസ്. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനായില്ല. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

കുഞ്ഞിനെ കൊന്ന കേസില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയോ പ്രേരണാ കുറ്റങ്ങളോ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് വെറുതെ വിട്ടത്. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.