കോട്ടയത്തെ സ്വർണ്ണക്കവർച്ച; പ്രൊഫഷണൽ സംഘങ്ങൾക്ക് ജില്ലയിൽ ഏജന്റുമാർ;മോഷണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം;റബർ ബോർഡ് ക്വാർട്ടേഴ്സിൽ സി.സി.ടി.വിയില്ലെന്ന ഗുണവും വിശാലമായ പറമ്പിന്റെ സാദ്ധ്യതയും മോഷ്ടാക്കൾ കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി പോലീസ്

Spread the love

കോട്ടയം :കോട്ടയത്തെ തുടർച്ചയായുണ്ടാകുന്ന വൻ മോഷണങ്ങൾക്ക് പിന്നിൽ ആസൂത്രണത്തിനും, നിരീക്ഷണത്തിനും കൂട്ടാളികളുണ്ടെന്ന സംശയത്തിൽ പൊലീസ്.

video
play-sharp-fill

മാങ്ങാനത്ത് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു കവർച്ചയെങ്കിൽ റബർ ബോർഡ് ക്വാർട്ടേഴ്സിൽ ആളില്ലാത്ത മുറികളിൽ മാത്രമാണ് മോഷണം നടന്നത്.

മാങ്ങാനം കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അന്യസംസ്ഥാനക്കാരായ പ്രതികളെ പിടികൂടിയെങ്കിലും കൂട്ടാളികളെ സംബന്ധിച്ച് മറ്റ് സാദ്ധ്യതകൾ പരിശോധിക്കാതിരുന്നത് വിനയായെന്നാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബർ ബോർഡ് ക്വാർട്ടേഴ്സിൽ ഒരുമാസമെങ്കിലും നിരീക്ഷണം നടത്താതെ മോഷണം നടത്താനാകില്ല. സി.സി.ടി.വിയില്ലെന്ന ഗുണവും വിശാലമായ പറമ്പിന്റെ സാദ്ധ്യതയും മോഷ്ടാക്കൾ കണ്ടെത്തി.

ഒന്നുകിൽ ക്വാർട്ടേഴ്സുമായി അടുത്തറിയാവുന്നവരുടെ സഹായം. അതല്ലെങ്കിൽ മോഷ്ടാക്കളുടെ കൂട്ടാളികൾ ജോലിക്കോ മറ്റ് രീതിയിലോ ഇവിടെയെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.

ഉത്തരേന്ത്യൻ മോഷ്ടാക്കൾ അധോലോക സംഘങ്ങളെന്നനാണ് പൊലീസ് പറയുന്നത്. ക്രിമിനലുകൾ മാത്രം താസമിക്കുന്ന ഗ്രാമങ്ങളിൽ കടന്ന് പ്രതികളെ പിടികൂടുകയെന്ന് സാഹസികമാണ്. മാങ്ങാനം മോഷണത്തിൽ പോലും മുഴുവൻ പ്രതികളെയും പിടികൂടാനായില്ല.

ഭാഷയടക്കമുള്ള പ്രതിസന്ധികളുമുണ്ട്. മോഷ്ടിച്ച സ്വർണം കടത്താനും വിൽക്കാനും സഹായികളായി മറ്റ് സംഘങ്ങളുണ്ടോയെന്നതും സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി