വസ്ത്രങ്ങളിലെ കറ മിനിറ്റുകള്‍ക്കൊണ്ട് മാറ്റിയെടുക്കാം; ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

വിയര്‍പ്പുമൂലമോ അല്ലെങ്കില്‍ ഭക്ഷണ അവശിഷ്ടങ്ങളോ കറിയോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള കറകള്‍ തുണികളിലായാല്‍ അത് എങ്ങനെ വൃത്തിയാക്കി എടുക്കാമെന്നത് എല്ലാവരുടെയും പ്രശ്്‌നമാണ്.

video
play-sharp-fill

പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു വാങ്ങിയ ഡ്രസ്സോ അല്ലെങ്കില്‍ വെള്ള വസ്ത്രമോ ആണെങ്കില്‍ പറയുകയും വേണ്ട. കറയുള്ള വസ്ത്രം ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ പണച്ചിലവില്ലാതെ തന്നെ നമുക്ക് ഇത് എങ്ങനെ വൃത്തിയാക്കാമെന്നു നോക്കാം.

ബ്ലീച്ചിങ് പൗഡര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലീച്ചിങ് പൗഡറുണ്ടെങ്കില്‍ പിന്നെ പേടിക്കണ്ട. ഏതു കറയെയും നമുക്ക് ഇതുകൊണ്ട് ഇല്ലാതാക്കാം. ഒരു ബക്കറ്റില്‍ ചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് ബ്ലീച്ചിങ് പൗഡറും സോപ്പുപൊടിയും ഇടുക. എന്നിട്ട് 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകി നോക്കിയേ. കറയൊക്കെ പോയി നല്ല ഫ്രഷായിരിക്കും ഡ്രസ്.

ചെറുനാരങ്ങ

ചെറുനാരങ്ങയുടെ നീരും കറപോവാന്‍ ഉത്തമമാണ്. ഇതിന്റെ നീരെടുത്ത് കറയുള്ള ഭാഗത്ത് പുരട്ടി ഒരു ബ്രഷെടുത്ത് മെല്ലെ ഉരച്ചു കൊടുത്താല്‍ പോകാവുന്നതാണ്. ഏതു തരത്തിലുള്ള കറയും ഇത്തരത്തില്‍ മാറ്റാം.

ഐസ് വാട്ടര്‍

കറയുള്ള വസ്ത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് വളരെ ഗുണം ചെയ്യും. ഇത് കറകളെ അകറ്റി തുണിക്ക് ഫ്രഷ്‌നസ് നല്‍കുന്നു.

വിനാഗിരി (വെള്ളനിറമുള്ള)

കറകളയാന്‍ നല്ല മാര്‍ഗമാണ് വിനാഗിരി ഉപയോഗിക്കുക എന്നത്. കറയുള്ള ഭാഗമോ അല്ലെങ്കില്‍ തുണിയോ അല്‍പ നേരം വിനാഗിരിയില്‍ മുക്കിവയ്ക്കുക. ഇനി കഴുകി നോക്കിയേ. സൂപ്പറായിരിക്കും.

സോഡ
വസ്ത്രങ്ങളിലെ കറകളയാന്‍ മികച്ചതാണ് സോഡ. കറയുള്ള വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ സോഡ ഉപയോഗിച്ചാല്‍ മതി.

സോപ്പ് പൊടി

ചെറുചൂടുള്ള വെളളത്തില്‍ സോപ്പ് പൊടിയിട്ടതിനു ശേഷം തുണികള്‍ അതില്‍ കുതിര്‍ത്തു വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയെടുത്താല്‍ എല്ലാ കറകളും പോയി സൂപ്പറായിരിക്കും.

വസ്ത്രത്തില്‍ ഏത് ഭാഗത്താണോ കറയുള്ളത് അവിടെ ഉപ്പ് വച്ച് മെല്ലെ ഒന്ന് ബ്രഷ് ചെയ്യുക. കറ ഇളകി പോകുന്നതു കാണാം. ശക്തിയായി ഉരച്ചുകഴുകരുത്. ശ്രദ്ധിച്ചാണ് കറയുള്ള ഭാഗങ്ങള്‍ വൃത്തിയാക്കേണ്ടത്. അല്ലെങ്കില്‍ വസ്ത്രം കേടാവാന്‍ സാധ്യതയുണ്ട്