
കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തു.പ്രതിയെ മഞ്ചേരി ജയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപണമുന്നയിച്ച് ഷിംജിത സാമൂഹിത മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. സംഭവത്തിൽ ദീപക്കിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പയ്യന്നൂരിലെ അല്‍ അമീന്‍ എന്ന സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇന്‍സ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്.
സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല.
യുവതി ഇന്‍സ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂര്‍ണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതില്‍ എഡിറ്റിംഗ് നടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.



