
ലക്നൗ: മതപരിവര്‍ത്തനം ആരോപിച്ച് ഉത്തർപ്രദേശില്‍ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയില്‍ മോചിതനായി.
മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആല്‍ബിന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ 13നാണ് പാസ്റ്റർ ആല്‍ബിനെ മതപരിവർത്തനം ആരോപിച്ചു യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
നിർബന്ധിത പരിവർത്തനം നടത്തിയെന്നത് ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വീട്ടില്‍ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



