‘ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചു; അറസ്റ്റ് എന്തിന് വൈകിച്ചു’; ആരോപണവുമായി ദീപക്കിന്റെ കുടുംബം

Spread the love

കോഴിക്കോട്: ഷിംജിത മുസ്‌തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതില്‍ പ്രതികരിച്ച്‌ ആത്മഹത്യ ചെയ്‌ത ദീപക്കിന്റെ കുടുംബം.

video
play-sharp-fill

പൊലീസിനെതിരെ കുടുംബം നേരത്തേ വിമർശനം ഉന്നയിക്കുന്നുണ്ടായിരുന്നു. ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്‌ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിച്ചു.

ഷിംജിതയെ പൊലീസ് വാഹനത്തില്‍ കയറ്റാതെ സ്വകാര്യ വാഹനത്തില്‍ കയറ്റിയത് എന്തിനെന്നും യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകിയതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിന്റെ കുടുംബം ചോദിക്കുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.