കുന്നംകുളം കോടതിയില്‍ മോഷണശ്രമം: സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌

Spread the love

തൃശൂർ: കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണശ്രമം. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെട്ടു. കടന്നുകളഞ്ഞ മോഷ്ടാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

video
play-sharp-fill

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാവ്, തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാളാണ് മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഓഫീസ് മുറിയുടെ വാതില്‍ തകർക്കുന്ന ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭീഷണിയെത്തുടർന്ന് പിൻമാറേണ്ടി വന്നു. വിവരമറിഞ്ഞ ഉടൻ കുന്നംകുളം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നിലവില്‍ ഓഫീസില്‍ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം എങ്കിലും സുരക്ഷാ മേഖലയിലുണ്ടായ ഈ അതിക്രമം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group