മാസം 1000 രൂപ; 18 – 30 വയസുള്ളവര്‍ക്ക് കേരളത്തിൻ്റെ സ്വന്തം ‘കണക്‌ട് ടു വര്‍ക്ക്’ സ്കോളര്‍ഷിപ്പ്; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘കണക്‌ട് ടു വർക്ക്’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

പ്ലസ് ടു മുതല്‍ ബിരുദം വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള, 18 നും 30 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നല്‍കുന്നതാണ് ‘കണക്‌ട് ടു വർക്ക്’ പദ്ധതി.

കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവർക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മത്സരപ്പരീക്ഷകള്‍ക്കും നൈപുണ്യ പരിശീലനങ്ങള്‍ക്കും തയ്യാറെടുക്കുന്നവർ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പിണറായി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group